ജില്ലാ കോടതി വാര്‍ഡ് ഹവേലി വെസ്റ്റ് റോഡ് തുറന്നു
1541237
Thursday, April 10, 2025 12:00 AM IST
ആലപ്പുഴ: നഗരസഭാ വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി നിര്‍മാണം പൂർത്തീകരിച്ച ജില്ലാകോടതി വാര്‍ഡിലെ ഹവേലി വെസ്റ്റ് റോഡിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ നിർവഹിച്ചു. വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന് അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.ആർ. പ്രേം മുഖ്യപ്രഭാഷണവും വാര്‍ഡ് കൗണ്‍സിലര്‍ ആര്. വിനിത സ്വാഗതവും ആശംസിച്ചു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ എ.എസ്. കവിത, കൗണ്‍സിലര്‍മാരായ ബി. നസീര്‍, ഗോപിക വിജയപ്രസാദ്, കെ.എസ്. ജയന്, പൊതു പ്രവർത്തകരായ എന്‍. ഷിജീര്‍, കെ.കെ. സുലൈമാന്‍, രഞ്ജിത്ത്, മിനി സുരേഷ് എന്നിവർ പ്രസംഗിച്ചു.