മുച്ചക്രവാഹനങ്ങൾ വിതരണം ചെയ്തു
1540911
Tuesday, April 8, 2025 11:45 PM IST
ഹരിപ്പാട്: മുതുകുളം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി ക്കാർക്ക് മുച്ചക്രവാഹനങ്ങൾ വിതരണം ചെയ്തു. യു. പ്രതിഭഎംഎൽഎ വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം കെ.ജി. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണൻ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഗീതാ ശ്രീജി, എം. ജനുഷ, മണി വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിന്ദു സുഭാഷ്, ശ്രീജി പ്രകാശ്, സുനിൽ കൊപ്പാറേത്ത്, ഓച്ചിറ ചന്ദ്രൻ, എസ്. അജിത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. ശ്രീദേവി എന്നിവർ പ്രസംഗിച്ചു.