അമല ജ്യോതിസ് പ്രകാശനം ചെയ്തു
1540907
Tuesday, April 8, 2025 11:45 PM IST
കറ്റാനം: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് മാവേലിക്കര രൂപതയുടെ ആഭിമുഖ്യത്തിൽ കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗത്തിൽ അമല ജ്യോതിസ് സപ്ലിമെന്റ് പ്രകാശനം ചെയ്തു. കഴിഞ്ഞ പതിനെട്ട് വർഷമായി മാവേലിക്കര ബിഷപ് എന്ന നിലയിൽ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് സമൂഹത്തിലും സഭയിലും നടത്തിയ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സപ്ലിമെന്റാണ് പ്രകാശനം ചെയ്തത്.
കെപിസിസി കാര്യനിർവഹണ സമിതി അംഗം ജോൺസൺ ഏബ്രഹാം പ്രകാശനം നിർവഹിച്ചു. ചീഫ് എഡിറ്റർ സി.റ്റി. വർഗീസ്, രൂപത പ്രസിഡന്റ് സാൻബേബി, മാവേലിക്കര രൂപത കറസ്പോണ്ടന്റ് ഫാ. ഡാനിയേൽ തെക്കേടത്ത്, സാബു കെ.ജി, ബിബിൻ വൈദ്യൻ, നീതു യോഹന്നാൻ, ജസ്റ്റീന മേരി ജേക്കബ്, ജെസി മാത്യു, സെലിൻസ്കറിയ, പ്ലേറ്റോ രാജു, ജിജി യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.