കിടങ്ങാംപറമ്പ് -ഉജ്ജയിനി അമ്പലം റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം
1540901
Tuesday, April 8, 2025 11:45 PM IST
ആലപ്പുഴ: ജില്ലാക്കോടതി പാലം പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ തിരിച്ചുവിടേണ്ടിവരുമ്പോള് ഗതാഗതം സുഗമമാക്കാന്‍ ഇപ്പോള്‍ പല ഭാഗത്തും പൊട്ടിപ്പൊളിഞ്ഞും നിരപ്പില്ലാതെയും കിടക്കുന്ന കിടങ്ങാംപറമ്പില്നിന്നു ഫിനിഷിംഗ് പോയിന്റ് വരെയുള്ള റോഡും ഉജ്ജയിനി അമ്പലം റോഡും സഞ്ചാരയോഗ്യമാക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി പി.ജെ. കുര്യന് ആവശ്യപ്പെട്ടു.
വാടക്കനാലിന്റെ വടക്കേക്കര നഗരചത്വരം മുതല്‍ കിഴക്കോട്ടുള്ള റോഡ് അടയ്ക്കുകയും പുതിയ ബണ്ട് റോഡ് സഞ്ചാരത്തിന് തുറന്നുകൊടുക്കുകയും ചെയ്തപ്പോള്‍ ഈ രണ്ടു റോഡുകള്‍ വഴിയുള്ള ഇരുചക്ര-മുച്ചക്ര വാഹനങ്ങളുടെയും മറ്റ് ചെറുവാഹനങ്ങളുടെയും യാത്രയില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡുകള്‍ സഞ്ചാരസൗകര്യങ്ങള്‍ പരിമിതപ്പെടുത്തുകയും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യും. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.