ഭാര്യ മറ്റൊരാളുടെ കൂടെ പോയതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങി മരിച്ചു
1540610
Monday, April 7, 2025 11:20 PM IST
ചേർത്തല: ഭാര്യ മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങി മരിച്ചു. തണ്ണീർമുക്കം പഞായത്ത് 19-ാം വാർഡ് മരുത്തോർവട്ടം ആനതറവെളി സജിമോനെ (49) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ ഒരാഴ്ച മുമ്പ് മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയിരുന്നു. അന്നുമുതൽ സജിമോൻ മനോവിഷമത്തിലായിരുന്നു.
ചേർത്തല സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ സജിമോനെ തിങ്കളാഴ്ച പുലർച്ചെ വീടിന്റെ അടുക്കളഭാഗത്ത് കയറിൽ തൂങ്ങി മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് മാരാരിക്കുളം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം അരൂക്കുറ്റി താലൂക്കാശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.