കാപ്പാ നിയമപ്രകാരം അറസ്റ്റിൽ
1540038
Sunday, April 6, 2025 5:37 AM IST
തുറവൂർ: കാപ്പാ നിയമ പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡിൽ പുതിയകാവ് വീട്ടിൽ വെളുമ്പൻ സുജിത്ത് എന്നറിയപ്പെടുന്ന സുജിത്തി(42)നെയാണ് ജയിലിൽ അടച്ചത്.
ആലപ്പുഴ ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പട്ടണക്കാട് പോലീസാണ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്. ഇയാൾ ഇതിനു മുമ്പ് 2007, 2022, 2023 വർഷങ്ങളിൽ മൂന്നു തവണ കരുതൽ തടങ്കൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്.