സ്പാ സെന്ററിലും ലോഡ്ജിലും മിന്നല്‍ റെയ്ഡ്: കഞ്ചാവ് പിടിച്ചെടുത്തു
1540039
Sunday, April 6, 2025 5:37 AM IST
ആലപ്പുഴ: ആലപ്പുഴയില്‍ എക്സൈസിന്റെ മിന്നല്‍ പരിശോധന. ആലപ്പുഴയിലെ സ്പാ, ഹോം സ്റ്റേകള്‍, ലോഡ്ജുകള്‍ എന്നിവയില്‍ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പരിശോധന നടത്തി. രണ്ടിടങ്ങളില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കണ്ടെത്തിയ സ്ഥാപനത്തിലെ ഉടമകളെ എക്സൈസ് അറസ്റ്റ് ചെയ്തു.
വളവനാട് വാറന്‍ കവലയിലെ ആബേല്‍ ടൂറിസ്റ്റ് ഹോമില്‍നിന്നും പുന്നമടയിലെ സ്ട്രോബറി സ്പായില്നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. ആബേല്‍ ടൂറിസ്റ്റ് ഹോമില്‍നിന്നു രണ്ട് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
ഈ സ്ഥാപനത്തിലെ ഉടമ സുഭാഷിനെ അറസ്റ്റ് ചെയ്തു. പുന്നമടയിലെ സ്ട്രോബറി സ്പാ എന്ന സ്ഥാപനത്തില്‍നിന്ന് നാലു ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സ്ഥാപന ഉടമ മറയൂര്‍ സ്വദേശി ഡെവിന് ജോസഫിനെയും അറസ്റ്റ് ചെയ്തു.