വധശ്രമം: ഏഴു വര്‍ഷത്തിനുശേഷം ദമ്പതികള്‍ പിടിയില്‍
1540041
Sunday, April 6, 2025 5:37 AM IST
മാന്നാര്‍: യുവതിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം മുങ്ങിയ ദമ്പതികള്‍ ഏഴുവര്‍ഷത്തിനു ശേഷം പിടിയില്‍. മാന്നാര്‍ ചെന്നിത്തല തൃപ്പെരുന്തുറ നന്ദു ഭവനത്തില്‍ പ്രവീണ്‍ (43), ഭാര്യ മഞ്ജു (39) എന്നിവരെയാണ് മാന്നാര്‍ പോലീ സ് പിടികൂടിയത്.
2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാം എന്ന് വിശ്വസിപ്പിച്ച് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിയെടുക്കുകയും തുടര്‍ന്ന് മാന്നാറില്‍ എത്തിച്ച യുവതിയെ പ്രവീണും മഞ്ജുവും ചേര്‍ന്ന് ചെന്നിത്തല വലിയ പെരുമ്പുഴ പാലത്തില്‍നിന്നു നദിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ആയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മാന്നാര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് റിമാന്‍ഡിലായിരുന്ന പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം ഒളിവില്‍ പോയി.
ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയതിനുശേഷം പ്രവീണിനെതിരേ തിരുവനന്തപുരം തമ്പാനൂര്‍ സ്റ്റേഷന് പരിധിയില്‍ മോഷണം, കഞ്ചാവ് വില്പന, അടിപിടി തുടങ്ങിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിചാരണ കാലയളവില്‍ കോടതിയില്‍ ഹാജരാകാതിരുന്ന പ്രതികള്‍ക്കെതിരേ കോടതി എല്‍പി വാറണ്ട് പുറപ്പെടുവിച്ചു. ഇതിനെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും മാന്നാര്‍ പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രവീണിനെ ചെങ്ങന്നൂരില്‍നിന്നും മഞ്ചുവിനെ റാന്നിയില്‍നിന്നും പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.