പനയ്ക്കല്‍ പുരയിടം റോഡ് ഉദ്ഘാടനം
1540599
Monday, April 7, 2025 11:19 PM IST
ആലപ്പുഴ: നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി നിര്‍മാണം പൂർത്തീകരിച്ച വലിയകുളം വാര്‍ഡിലെ തങ്ങള്‍ വക പനയ്ക്കല്‍ പുരയിടം റോഡ് പൂര്‍ത്തീകരിച്ച് തുറന്നുകൊടുത്തു. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ ഉദ്ഘാടനം നിർവഹിച്ചു.
പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം. ആർ. പ്രേം അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍ ബി. നസീര്‍ സ്വാഗതം ആശംസിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എ.എസ്. കവിത, ആര്. വിനിത, കൗണ്‍സിലര്‍മാരായ ഗോപിക വിജയപ്രസാദ്, മേരിലീന, സിമി ഷാഫിഖാന്‍, പ്രഭ ശശികുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു.