ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യി​ൽ കോ​ള​ജ് ഐ​ക്യു​എ​സി​യു​ടെ​യും ഡി​പ്പാ​ർ​ട്ട്മെന്‍റ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽസ്, ഡി​പ്പാ​ർ​ട്ട്മെന്‍റ് ഓ​ഫ് ഫാ​ർ​മ​സി പ്രാ​ക്ടീ​സ് എ​ന്നി​വ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സി​മ്പോ​സി​യം സം​ഘ​ടി​പ്പി​ച്ചു. ഫാ​ർ​മ​സി മേ​ഖ​ല​യി​ലെ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഇന്‍റർ​നാ​ഷ​ണ​ൽ സി​മ്പോ​സി​യം ഫാ​ർ​മ എ​ക്സ​ൽ ബ​യോ​ക്ലി​ൻ-2025 കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ് ഫാ​ക്ക​ൽ​റ്റി ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​സ് ഡീ​ൻ ‍ഡോ.​ആ​ര്‍.​എ​സ്. രാ​ജ​ശ്രീ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കോ​ള​ജ് ഡ​യ​റ​ക്ട​ർ ഡോ. ​സി​സ്റ്റ​ർ ബെ​റ്റി കാ​ർ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ല്‍ ഡോ.​ സി​സ്റ്റ​ർ ഡെ​യ്സി, ഡോ. ​ജി. ബോ​ബി ജോ​ൺ​സ്, ഡോ.​ സി​ബി ജോ​സ​ഫ്, ഡോ.​പ്ര​വീ​ൺ രാ​ജ് എ​ന്നി​വ​ർ പ്രസംഗിച്ചു. സോ​ണി പൗ​ലോ​സ്, ഡോ.​ മു​ഹ​മ്മ​ദ് ഹാ​ഷിം, ഡോ.​ തീ​രു​മൂ​ര്‍​ത്തി വേ​ള​പ​ന്ത്യ​ന്‍, ഡോ.​വി.​ ശ​ങ്ക​ര്‍ എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സെ​ടു​ത്തു.