സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം: ജില്ലയില്‍ ഒന്നാം സ്ഥാനം ആലപ്പുഴ നഗരസഭയ്ക്ക്
1540043
Sunday, April 6, 2025 5:37 AM IST
ആലപ്പുഴ: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ജില്ലാതല സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനത്തില്‍ ഒന്നാം സ്ഥാനം ആലപ്പുഴ നഗരസഭ കരസ്ഥമാക്കി. ഏറ്റവും മികച്ച കമ്യൂണിറ്റി കമ്പോസ്റ്റുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള പുരസ്കാരവും ആലപ്പുഴ നഗരസഭയ്ക്ക് ലഭിച്ചു. തണ്ണീര്‍മുക്കം സെന്റ് സേവ്യേ ഴ്സ ഓഡിറ്റോറിയത്തില്‍ കൃഷിമന്ത്രി പി. പ്രസാദില്‍നിന്നു നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ.എസ.് കവിത പുരസ്കാരം ഏറ്റുവാങ്ങി.
ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തില്‍ മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി നഗരത്തിലെ എല്ലാ പൊതുയിടങ്ങളും വൃത്തിയുള്ളതും ശുചിത്വമുള്ളതും ആക്കുന്നതിന്റെ ഭാഗമായി ശുചിത്വ സന്ദേശ ചിത്രങ്ങള്‍, ചുവരെഴുത്ത്, പൂച്ചെടി നട്ടുപിടിപ്പിക്കല്‍, വേസ്റ്റ് ടു വണ്ടര്‍ പാര്‍ക്ക്, സായാഹ്ന പാര്ക്കൊരുക്കല്, കനാല്‍ക്കരകളുടെ സൗന്ദര്യവത്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നഗരസഭയിലെ പൊതു ഇടങ്ങളില്‍ നടത്തുവാന്‍ സാധിച്ചു.
പൊതുസ്ഥലം വൃത്തിയാക്കല്‍
ജനകീയ പങ്കാളിത്തത്തോടെ സ്ഥിരമായി മാലിന്യങ്ങള്‍ കുന്നുകൂടിക്കിടന്നിരുന്ന പ്രദേശങ്ങള്‍ വൃത്തിയാക്കി. സന്നദ്ധ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന, എന്‍സിസി, എന്‍എസ്എസ്, സ്റ്റുഡന്‍സ് പോലീസ്, ജനപ്രതിനിധികള്‍, ശുചീകരണ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവരുടെ സഹായത്തോടെ നഗരസഭാ പരിധിയില്‍ വരുന്ന പൊതു ഇടങ്ങള്‍ വൃത്തിയാക്കി കാമറകള്‍ സ്ഥാപിച്ചു.
മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി നഗരത്തില്‍ താത്കാലികമായി വന്നുപോകുന്നവരെ ലക്ഷ്യമിട്ട് 50 മീറ്റര്‍ അകലത്തിലും വ്യാപാര സ്ഥാപനങ്ങളിലും വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചു.
നഗരസഭാതലത്തില്‍ എന്‍ഫോഴ്സ്മെന്റിനായി അഞ്ചു സ്ക്വാഡുകള്‍ പ്രവര്‍ത്തിച്ച് വരുന്നു. നൈറ്റ് സ്ക്വാഡ് എല്ലാ ദിവസങ്ങളിലും പ്രവര്‍ത്തിക്കുന്നു. പ്രതിദിനം വലിയ തോതില്‍ മാലിന്യം ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തി അവയെ ബള്‍ക്ക് വേസ്റ്റ് ജനറേറ്റേഴ്സിന്റെ ഗണത്തില്‍പ്പെടുത്തി മാലിന്യസംസ്കരണ സംവിധാനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുള്ളതാണ്. ഇവരുടെ ഖരദ്രവ മാലിന്യം ഉറവിടത്തില്‍തന്നെ സംസ്കരിക്കാന്‍ സാധിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അത്തരം സംവിധാനങ്ങള്‍ ഒരുക്കിയും സ്ഥലപരിമിതിയുള്ളവര്‍ക്ക് ഏജന്‍സിക്ക് കൈമാറുന്നതിനുമുള്ള നടപടി സ്വീകരിച്ചു.
നഗരസഭ പരിധിയിലുള്ള എല്ലാ വിദ്യാലയങ്ങളും ഹരിത ഓഡിറ്റിംഗ് നടത്തി ഗ്രേഡ് ചെയ്ത് ഹരിതവിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. നഗരസഭാപിിയിലുള്ള 18 സ്കൂളുകളിലും കോളജുകളിലും എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ച് തൊഴിലുറപ്പ് പദ്ധതിയിലൂടെ പരിപാലിച്ചുവരുന്നു. നഗരത്തിലെ എല്ലാ സ്കൂളുകളുമായും ഹരിതകര്‍മസേന എഗ്രിമെന്റ് ഒപ്പിടുകയും അജൈവമാലിന്യം ശേഖരിച്ചുവരികയും ചെയ്യുന്നു.
വൃത്തിയുള്ളതും വലിച്ചെറിയല്‍ മുക്തമായ പൊതുസ്ഥലങ്ങള്‍
നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട ടൗണ്‍ പ്രദേശം എല്ലാ വ്യാപാരി വ്യവസായികളുടേയും പങ്കാളിത്തത്തോടെ ശുചിത്വ ദീപം തെളിച്ച് ശുചിത്വ പ്രഖ്യാപനവും നടത്തി. നഗരസഭയെ പ്രതിനിധീകരിച്ച് ഹെല്‍ത്ത് ഓഫീസര്‍ കെ.പി. വര്‍ഗീസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശങ്കര്‍മണി, ജിഷ, സാലിന്, വി, ശുചിത്മിഷന് റിസോഴ്സ് പേഴ്സണ്‍ വിഷ്ണു, ഹരിതകര്‍മസേന കണ്‍സോഷ്യം ഭാരവാഹികളായ മീനാക്ഷി ജാസ്മിന് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.