യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
1540063
Sunday, April 6, 2025 5:37 AM IST
ഹരിപ്പാട്: പല്ലനയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. നാലാം പ്രതി പാനൂർ പുത്തൻപുരയിൽ വടക്കതിൽ ലിയാഖത്ത് (34), ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച കൊല്ലം മൈനാഗപ്പള്ളി ഇടവനാശേരി തയ്യിൽ നവാസ് (47) എന്നിവരെ ആണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുമായി നേരത്തെയുള്ള കേസ് പിൻവലിക്കാ ത്തതിലുള്ള മുൻ വൈരാഗ്യ ത്തെത്തുടർന്നാണ്ആക്രമണം ഉണ്ടായത്.
മാർച്ച് 23ന് വൈകിട്ട് ഏഴു മണിയോടെ തൃക്കുന്നപ്പുഴ വില്ലേജിൽ പല്ലന മട്ടത്തറക്കിഴക്കതിൽ അബ്ദുൾ വാഹിദിനെ (30) പല്ലന കലവറ ജംഗ്ഷനിൽ സംഘം ചേർന്ന് മർദിച്ചും വെട്ടിയും കൊലപ്പെടുത്താൻ ശ്രമിച്ചതാണ് സംഭവം.
തൃക്കുന്നപ്പുഴ പഞ്ചായത്തംഗം അടക്കം ഏഴു പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്. അഞ്ചാം പ്രതിയായ പല്ലന സൽമാൻ മൻസിൽ നസീറിനെ (53) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഒളിവിൽ കഴിയുന്ന മറ്റു പ്രതികൾക്കായുള്ള അന്വേഷണം നടന്നുവരികയാണ്.