ജബല്‍പുരില്‍ വൈദികര്‍ക്കെതിരേ അക്രമത്തില്‍ എഐസിയു പ്രധിഷേധിച്ചു
1540037
Sunday, April 6, 2025 5:37 AM IST
ആലപ്പുഴ: ജബല്‍പുരില്‍ വൈദികരെയും വിശ്വാസികളെയും ആക്രമിച്ചതില്‍ ഓള് ഇന്ത്യാ കാത്തലിക് യൂണിയന് സംസ്ഥാന സമിതി പ്രധിഷേധിച്ചു. ന്യൂനപക്ഷ സംരക്ഷണവും ജനാധിപത്യവും മതേതരത്വവും ഉറപ്പുവരുത്താന്‍ അധികാരികള്‍ തയാറാവണമെന്നും സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഓള് ഇന്ത്യാ കാത്തലിക് യൂണിയന് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
സമിതി യോഗത്തില്‍ ചെയര്മാന് അല്‍ഫോന്‍സ് പെരേര, ആന്റണി തൊമ്മാന, ബാബു അത്തിപ്പൊഴിയില്‍, ബാബു അമ്പലത്തുംകാല, ജോസ് ആന്റണി, സി.ജെ. ജയിംസ്, ഫ്രാന്‍സി ആന്റണി, തോമസ് ജോണ്‍ തേവരത്ത്, ദേവസഹായം എന്നിവര്‍ പ്രസംഗിച്ചു.