സ്വകാര്യബസിൽ യാത്ര ചെയ്ത യുവാവിൽനിന്ന് അരക്കോടിയുടെ എംഡിഎംഎ പിടികൂടി
1540040
Sunday, April 6, 2025 5:37 AM IST
ചേർത്തല: സ്വകാര്യബസിൽനിന്ന് അരക്കോടിയുടെ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കൊല്ലം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്ആർ നിവാസിൽ സുഭാഷി(40)നെയാണ് ചേർത്തല പോലീസ് പിടികൂടിയത്. അരക്കോടിയോളം രൂപ വിലവരുന്ന എംഡിഎംഎ ജില്ലയിൽ പിടികൂടുന്നത് ആദ്യമാണ്.
ശനിയാഴ്ച രാവിലെ അഞ്ജാത ഫോൺ സന്ദേശത്തെത്തുടർന്ന് സ്വകാര്യബസി ൽ നടത്തിയ പരിശോധനയിലാണ് യുവാ വിൽനിന്നു 100 ഗ്രാം എംഡി എംഎ പിടികൂടിയത്.
എക്സൈസ് സിഐസിഎസ് സുനിൽകുമാറിന്റെ സാന്നിധ്യ ത്തിൽ നടത്തിയ പരിശോധന യിലാണ് എംഡിഎംഎ പോളിത്തിൽ ബാഗിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ബംഗളൂരു വിൽനിന്ന് കൊല്ലത്തേക്കുപോകുന്ന ബസിൽ സുഭാഷ് കരുനാഗപ്പള്ളി വരെയാണ് ടിക്കറ്റ് എടുത്തത്. പട്ടണക്കാട് പോലീസ് സ്റ്റേഷനു മുന്നിൽ വച്ച് ബസ് തടയാൻ പറ്റാത്തതിനെത്തുടർന്ന് ചേർത്തല പോലീസ് സ്റ്റേഷനിൽ സിഐജി അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബസ് തടയുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.