ജബൽപുരിലെ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു
1540292
Sunday, April 6, 2025 11:52 PM IST
അമ്പലപ്പുഴ: ജബൽപുരിൽ കത്തോലിക്കാ ദേവാലയ അക്രമങ്ങളിലും വൈദികരെ ക്രൂരമായി ആക്രമിച്ചതിലും പുന്നപ്ര മാർ ഗ്രിഗോറിയോസ് ഇടവക പാരിഷ് കൗൺസിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. തികച്ചും ശാന്തമായ സാഹചര്യത്തിൽ ആരാധനാ കർമങ്ങൾ നടന്നുവരവേ പ്രകോപനം സൃഷ്ടിച്ചു ബജാരംഗദൾ പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന മതസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും തടസപ്പെടുത്തി നടത്തുന്ന ഇത്തരം ആക്രമണങ്ങളെ യോഗം അതിശക്തമായി അപലപിച്ചു. കുറ്റക്കാരുടെ പേരിൽ കർശനമായ നടപടികൾ സ്വീകരിച്ച് കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. ഓർഗനൈസർ പ്രസിദ്ധീകരണത്തിൽ ക്രൈസ്തവ വിരുദ്ധമായ ലേഖനം പ്രസിദ്ധീകരിച്ച നടപടി വാസ്തവ വിരുദ്ധമായ കാര്യങ്ങൾ ആയിരുന്നുവെന്നും ക്രൈസ്തവ സമൂഹത്തോട് മാപ്പ് പറയണമെന്നും യോഗം ആവശ്യപ്പെട്ടു.
പാരീഷ് കൗൺസിൽ യോഗത്തിൽ വികാരി ഫാ. ചെറിയാൻ കാരിക്കൊമ്പിൽ അധ്യക്ഷത വഹിച്ചു. തോമസ് മുട്ടശേരി, ബിജു തൈപ്പാട്ടിൽ, പ്രദീപ് കൂട്ടാല, ബേബി പാറക്കാടൻ, സിസ്റ്റർ തെരേസാ മുട്ടത്തുപാറ എസ് എ ബി എസ്. എൻ.സി. ആന്റണി നാൽപ്പത്തിയഞ്ചിൽ തുടങ്ങിയവർ പ്രസംഗിച്ചു.
തുറവൂർ: വൈദികരെ ആക്രമിച്ചതിൽ എംടിഎൻഎസ് വളമംഗലം യൂണിറ്റ് പ്രതിഷേധിച്ചു. രൂപതയുടെ പ്രോക്യൂറേറ്റർ വളമംഗലം ഇടവകാംഗമായ ഫാ. ജോർജ് തോമസ് അനന്തംകരി ആക്രമിക്കപ്പെട്ട വൈദികരിൽ ഉൾപ്പെട്ടിരുന്നു. ക്രൈസ്തവരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എൽ. ഔസേഫ് അധ്യക്ഷത വഹിച്ചു. മാത്യു വട്ടക്കാട്ടുശേരി, ജോബ് കൂട്ടുങ്കൽതറ, ബിജോൺ കോട്ടുപള്ളി, വർഗീസ് കാരതുരുത്ത്, ജോസഫ് കോട്ടുപള്ളി, അഡ്വ. ജോയി വർഗീസ് പള്ളത്ത്, അലക്സ് വട്ടക്കാട്ടുശേരി, സിബി കോച്ചേരി, വർഗീസ് കിഴക്കനേഴത്ത് എന്നിവർ പ്രസംഗിച്ചു.
എടത്വ: ജബൽപൂരിൽ വൈദികരെയും വിശ്വാസികളെയും ആക്രമിച്ചതിൽ കുന്തിരിക്കൽ തിരുഹൃദയ ചാപ്പൽ മാതൃ-പിതൃവേദി പ്രതിഷേധിച്ചു. മതേതരത്വവും ജനാധിപത്യവും ന്യൂനപക്ഷ സംരക്ഷണവും സംരക്ഷിക്കാൻ അധികാരികൾ തയാറാകണമെന്നും കുറ്റക്കാർക്കെതിരേ സമഗ്രമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു, ഫാ. ബ്രിന്റോ മനയത്ത് അധ്യക്ഷതവഹിച്ചു. തങ്കച്ചൻ വെട്ടുകുഴി, സിബിച്ചൻ കോനാട്ട്, മാർട്ടിൻ തൈപ്പറമ്പിൽ, ജോസി പറത്തറ, ജോമിച്ചൻ പുത്തൻവീട്ടിൽ, മറിയാമ്മ ജോർജ്, റൂബി കരിക്കം പള്ളി എന്നിവർ ആവശ്യപ്പെട്ടു.