വാഹനാപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു
1540280
Sunday, April 6, 2025 11:52 PM IST
മാന്നാർ: വാഹനാപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മാന്നാർ ചെന്നിത്തല കോട്ടമുറി ചേരാപുരത്ത് വീട്ടിൽ ഷീജാ കുമാരിയുടെ മകൻ വിഷ്ണു കുമാർ (27) ആണ് മരിച്ചത്.
ഫെബ്രുവരി 26 ശിവരാത്രി ദിനത്തിൽ സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് വിഷ്ണുവിന് പരിക്കേറ്റത്. അപകടത്തിൽ തലയ്ക്കും നട്ടെല്ലിനും കൈകാലുകൾക്കും ഗുരുതരമായി പരുക്കേറ്റ വിഷ്ണു പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ഭാര്യ: സിസിലി ജോർജ്. മകൻ: ആദിദേവ്. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ.