തെരുവുവിളക്കുകളും സിഗ്നലുകളും സ്ഥാപിക്കണം
1540036
Sunday, April 6, 2025 5:37 AM IST
മങ്കൊമ്പ്: ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ മേല്‍പ്പാലങ്ങളില്‍ തെരുവുവിളക്കുകളും മേല്‍പ്പാലവും സര്‍വീസ് റോഡും തമ്മില്‍ വേര്‍തിരിക്കുന്ന ഡിവൈഡറുകളില്‍ സിഗ്നലുകളും സ്ഥാപിക്കണമെന്ന് ചമ്പക്കുളം വികസന സമിതി.
മങ്കൊമ്പ് മേല്‍പ്പാലത്തില്‍ ഈ അടുത്തനാളുകളില്‍ അടിക്കടി അപകടം ഉണ്ടായിട്ടും ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോ കരാറുകാരോ തയാറാകുന്നില്ലെന്നും മേല്‍പ്പാലങ്ങളില്‍ തെരുവു വിളക്കുകളും ഡിവൈഡറുകളില്‍ സിഗ്നലുകളും സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ചമ്പക്കുളം വികസനസമിതി പ്രമേയേത്തിലൂടെ ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഡി. തങ്കച്ചന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി അഗസ്റ്റിന് ജോസ് പ്രമേയം അവതരിപ്പിച്ചു. ട്രഷറര്‍ കെ.കെ. ശശിധരന്, രാജു കോലപ്പള്ളി, സിന്ധു മോള് എ.എസ്, കെ.പി. ബാബു. കെ. മുരളി എന്നിവര്‍ പ്രസംഗിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് സമിതി നിവേദനം സമര്‍പ്പിച്ചു.