ശുചിത്വ മിഷന് അവാര്‍ഡ് മാര്‍ ഗ്രിഗോറിയോസ് കോളജിന്
1540062
Sunday, April 6, 2025 5:37 AM IST
ആലപ്പുഴ: ജില്ലയിലെ മികച്ച സ്വകാര്യ സ്ഥാപനത്തിനുള്ള ശുചിത്വ മിഷന് അവാര്‍ഡ് പുന്നപ്ര മാര്‍ ഗ്രിഗോറിയോസ് കോളജിന്. കോളജിനുവേണ്ടി വൈസ് പ്രിന്‍സിപ്പല്‍ ഫാ. തോമസ് കാഞ്ഞിരവേലില്‍, കോളജ് എച്ച്ആര്‍ മാനേജര്‍ വിനോദ് ടോമി, ഗ്രിഗോറിയോസ് പളളി കൈക്കാരന് ബിജു ജോസഫ് എന്നിവര്‍ ചേര്‍ന്ന് കൃഷിമന്ത്രി പി. പ്രസാദില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ജോച്ചന് ജോസഫ്, കോളജ് ബര്‍സാര്‍ ഫാ. ചെറിയാന് കാരിക്കൊമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗ്രീന്‍ കാമ്പസ്, ക്ലീന്‍ കാമ്പസ് എന്ന ലക്ഷ്യത്തിലേക്കുള്ള പ്രവര്‍ത്തങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണീനേട്ടം.