യുഡിഎഫ് ധർണ നടത്തി
1540060
Sunday, April 6, 2025 5:37 AM IST
മങ്കൊമ്പ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കുട്ടനാട്ടിലെ വിവിധ പഞ്ചായത്താഫീസുകളുടെ മുൻപിൽ യുഡിഎഫ് ധർണ നടത്തി. പ്രാദേശിക വികസനം പിണറായി സർക്കാർ അട്ടിമറിക്കുന്നുവെന്ന് വെളിയനാട് പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്ത കോൺഗ്രസ് കുട്ടനാട് നോർത്ത് ബ്ലോക്ക് പ്രസിഡന്റ് സി.വി. രാജീവ് ആരോപിച്ചു.
യുഡിഎഫ് മണ്ഡലം ചെയർമാൻ ടി.ഡി. അലക്സാണ്ടർ അധ്യക്ഷത വഹിച്ച യോഗത്തിൽ കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജി. സൂരജ് മുഖ്യപ്രഭാഷണം നടത്തി. മുട്ടത്ത് അപ്പച്ചൻ, ചാക്കോച്ചൻ മൈലന്തറ, ഡി. ബിജോമോൻ, സന്തോഷ് തോമസ്, സനിൽകുമാർ മൂലയിൽ, ബേബിച്ചൻ പുത്തൻതറ തുടങ്ങിയവർ പ്രസംഗിച്ചു.
നീലംപേരൂർ പഞ്ചായത്തിൽ നടന്ന സമരം കേരള കോൺഗ്രസ് സംസ്ഥാന ഹൈപവർ കമ്മിറ്റിയംഗം സാബു തോട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. യുഡിഫ് ചെയർമാൻ വിശ്വനാഥ പിള്ള അധ്യക്ഷത വഹിച്ചു. ഈര വിശ്വനാഥൻ, ബോബൻ തയ്യിൽ, സിബിച്ചൻ തറയിൽ, ബാബു അറയ്ക്കൽ, കെ.പി. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
രാമങ്കരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമങ്കരി പഞ്ചായത്ത് പടിക്കൽ നടന്ന ധർണ യുഡിഎഫ് ജില്ലാ സെക്രട്ടറി തോമസുകുട്ടി മാത്യു ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജുമോൻ, ജോസി ഡൊമിനിക്, മാത്തുക്കുട്ടി കഞ്ഞിക്കര, നൈനാൻ തോമസ്, കെ.ആർ. ശ്രീകുമാർ, ഡെന്നി സേവ്യർ, ആശാ ജോസഫ്, ഷീന റെജപ്പൻ, സോളി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
കൈനകരി പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ കെപിസിസി വക്താവ് അനിൽ ബോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ എസ്.ഡി. രവി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡി. ജോസഫ്, ആർ. നവീനൻ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.വി. ബിജു കുമാർ, ഡി. ലോനപ്പൻ, സിബിച്ചൻ കളാശേരി, നോബിൻ പി.ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.