കാന്‍സര്‍ നിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യം ഗൗരവമേറിയത്: ജില്ലാ കളക്ടര്‍
1540065
Sunday, April 6, 2025 5:37 AM IST
പുളിങ്കുന്ന്: സമൂഹത്തില്‍ കാന്‍സര്‍ നിരക്കിന്റെ വര്‍ധന ഏറെ ഗൗരവമേറിയ വസ്തുതയാണെന്നും കൃത്യമായ രോഗനിര്‍ണയം കാന്‍സറിനെ ചെറുക്കാാന് അനിവാര്യമാണെന്നും ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്. പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയുടെയും പുളിങ്കുന്ന് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ വലിയപള്ളി പാരിഷ് ഹാളില്‍ നടത്തിയ കാന്‍സര്‍ സുരക്ഷാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ സ്ത്രീയും വിലമതിക്കാനാവാത്ത വ്യക്തിത്വമാണെന്നും നമ്മുടെ ആരോഗ്യത്തെ പറ്റി നാംതന്നെ ബോധവതികളാകണമെന്നും കാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നിഷ ജോസ് കെ. മാണി സ്വന്തം ജീവിത അനുഭവം പങ്കുവച്ചു. എല്ലാ വര്‍ഷവും കൃത്യമായി ചെയതു പോന്നിരുന്ന മാമോഗ്രാം ടെസ്റ്റാണ് തന്നിലെ കാന്‍സര്‍ രോഗം കണ്ടുപിടിക്കാന്‍ സാഹായിച്ചതെന്നും നിഷ പറഞ്ഞു.
ഫൊറോനാ വികാരി റവ. ഡോ. ടോം പുത്തന്‍കളം അധ്യക്ഷത വഹിച്ചു. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജോഷി മുപ്പതില്‍ചിറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി കൊല്ലാറ, ബാബു വടക്കേകളം, സണ്ണി അഞ്ചില്‍ എന്നിവര്‍ പ്രസംഗിച്ചു. ചെത്തിപ്പുഴ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വൈദ്യ പരിശോധനകളുംനടത്തി. ഡോ. ബ്ലെസി ജോണ്‍സ്, ഡോ. രേഷ്മ രാജന് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വംനല്കി.