അർത്തുങ്കൽ ഹാർബർ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കെഎല്‍സിഎ
1540290
Sunday, April 6, 2025 11:52 PM IST
ചേര്‍ത്തല: അർത്തുങ്കൽ ഫിഷിംഗ് ഹാർബറിന്റെ നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹസമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ അർത്തുങ്കൽ ബസിലിക്ക പ്രവർത്തകരായ ഷാജി വാവച്ചൻ, തോമസ് വഞ്ചിപുരയ്ക്കൽ എന്നിവർ സത്യഗ്രഹ സമരം അനുഷ്ഠിച്ചു.
ആയിരംതൈയിൽനിന്ന് ആരംഭിച്ച പ്രതിഷേധജാഥ സമരപന്തലിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ ആലപ്പുഴ രൂപത പ്രസിഡന്റ് പി.ജി. ജോൺ ബ്രിട്ടോ, വി. സാബു, രാജു ആശ്രയം, തോമസ്, ബെൻസി ആന്റണി കുരിശുങ്കൽ, ലാൽ, എച്ച്.എച്ച്. സെബാസ്റ്റ്യൻ, സിറിയക് ചാലുങ്കൽ, ഔസേഫ് പള്ളിക്കതയ്യിൽ എന്നിവർ പ്രസം ഗിച്ചു.