ലാലി മുട്ടാര്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ഫൈനൽ ഇന്ന്
1540056
Sunday, April 6, 2025 5:37 AM IST
ആലപ്പുഴ: ലാലി മുട്ടാര്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പാഡി ബോയ്സ് മുട്ടാറും ഹീറോസ് മുട്ടാറും ഏറ്റുമുട്ടും. മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കൻഡറി സ്കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. സെമിഫൈനലില്‍ പാഡി ബോയ്സ് മുട്ടാര്‍, കായിക അരീപ്പറമ്പിനെയും ഹീറോസ് മുട്ടാര്‍, പ്രോഗ്രസീവ് ചാരമംഗലത്തിനെയും തോൽപ്പിച്ചു.