ആ​ല​പ്പു​ഴ: ആ​രോ​ഗ്യ​ദി​ന​ത്തി​ൽ സൂംബ നൃ​ത്ത​വു​മാ​യി വ​നി​താ ജീ​വ​ന​ക്കാ​ർ. ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ സൂംബ നൃ​ത്ത​ത്തി​ന് ഡോ. ​അ​ഞ്ജ​ന നേ​തൃ​ത്വം ന​ൽ​കി. വ​നി​താ ജീ​വ​ന​ക്കാ​രെ​ല്ലാം പ​ങ്കാ​ളി​ക​ളാ​യി. മാ​ന​സി​ക, ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തി​ന് സൂംബ​യു​ടെ പ്രാ​ധാ​ന്യം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തി​നാ​ണ് നൃ​ത്തം അ​വ​ത​രി​പ്പി​ച്ച​ത്.

തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​ർ​ക്കാ​യി ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം പ്ര​തീ​ക്ഷാ നി​ർ​ഭ​ര​മാ​യ ഭാ​വി- എ​ന്ന വി​ഷ​യ​ത്തി​ൽ ശി​ശു​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​പ്ര​വീ​ൺ എം. ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​നാ​യി അ​സി​. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് കൃ​ഷ്ണേ​ശ്വ​രി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​രു​ൺ ശ​ങ്ക​ർ, സ്മി​ത ചാ​ക്കോ​ച്ച​ൻ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. സൂ​പ്ര​ണ്ട് ഡോ. ​സ​ന്ധ്യ ആ​ർ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​എം​ഒ ഡോ. ​ആ​ശ എം. ​പ്രസംഗിച്ചു.