ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറി
1534244
Wednesday, March 19, 2025 12:05 AM IST
എടത്വ: ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക പ്രത്യാശഭവന നിര്‍മാണത്തിന് കൈമാറി യുവദീപ്തി എസ്എംവൈഎം എടത്വ സെന്‍ട്രല്‍ യൂണിറ്റ്. ഫൊറോനാ പള്ളിയുടെ നേതൃത്വത്തില്‍ ഭവനമില്ലാത്ത കുടുംബങ്ങള്‍ക്കായി നിര്‍മിച്ചു നല്‍കുന്നതാണ് പ്രത്യാശ ഭവനങ്ങള്‍.
ഇടവകയിലെ വീടുകളിലേക്ക് യുവജനങ്ങള്‍ ബിരിയാണി തയാറാക്കി നല്‍കുകയും അതിലൂടെ സമാഹരിച്ച തുകയില്‍നിന്ന് ചെലവ് വന്നശേഷം മിച്ചമായി ലഭിച്ച 50,000 രൂപയാണ് കൈമാറിയത്. പ്രത്യാശ ഭവനം ജൂബിലി വര്‍ഷ ജീവകാരുണ്യ പദ്ധതി ഉദ്ഘാടന ചടങ്ങില്‍ ആർച്ച് ബിഷപ് എമിരറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം, യുവദീപ്തി എസ്എംവൈഎം അതിരൂപത രക്ഷാധികാരി ഫാ. ആന്റണി ഏത്തയ്ക്കാട്ട്, മന്ത്രി സജി ചെറിയാൻ എന്നിവരുടെ സാന്നിധ്യത്തില്‍ വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ യൂണിറ്റ് ഡയറക്ടര്‍ ഫാ. അനീഷ് കാമിച്ചേരി, പ്രസിഡന്റുമാരായ സിബിന് ജോസഫ് പട്ടത്താനം, മരിയ വര്‍ഗീസ് തെക്കേടം, അല്മായ ആനിമേറ്റര്‍ സോജന് സെബാസ്റ്റ്യന്‍ കണ്ണംതറ എന്നിവര്‍ ചേര്‍ന്ന് കൈമാറി.