വേനൽച്ചൂട് കനക്കുന്നു: തണ്ണിമത്തന് വിപണിയില്‍ താരമാകുന്നു
1534242
Wednesday, March 19, 2025 12:05 AM IST
ചെങ്ങന്നൂര്‍: ചൂട് കടുത്തതോടെ ആളുകളുടെ ക്ഷീണമകറ്റാനായി വിപണിയിൽ തണ്ണിമത്തന് താരമാകുന്നു. കൂടുതല്‍ ആവശ്യക്കാരെത്തിയതോടെ കച്ചവടവും വര്‍ധിച്ചിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. വേനലില്‍ ശരീരത്തിലെ ജലാംശം നഷ്ടമാകുന്നത് തടയാന്‍ തണ്ണിമത്തന് കഴിയുന്നു എന്നതാണ് പ്രിയമേറാന്‍ കാരണം.
കര്‍ണാടകയില്‍നിന്നുള്ള കിരണ്‍, തമിഴ്നാട്ടില്‍നിന്നുള്ള നാംധാരി, വിശാല്‍, സമാം എന്നിങ്ങനെ വിവിധ തരത്തിലുള്ള തണ്ണിമത്തനുകളാണ് എത്തുന്നത്. 2012ല്‍ കേരള കാര്‍ഷികസര്‍വകലാശാല വികസിപ്പിച്ച് കാമ്പിന് കുരുവില്ലാത്ത, മഞ്ഞനിറമുള്ള തണ്ണിമത്തനും ഇപ്പോള്‍ വിപണിയില്‍ സജീവമാണ്. എന്നിരുന്നാലും ചുവന്ന കാമ്പുള്ള തണ്ണിമത്തനാണ് ആളുകള്‍ക്ക് പ്രിയം.
വിപണി സജീവമായതോടെ തണ്ണിമത്തന് ജ്യൂസും വിവിധ പഴച്ചാറുകള്‍ വില്‍ക്കുന്ന കടകളും സജീവമായി. ജില്ലയില്‍ ഏറ്റവുമധികം കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന ചെങ്ങന്നൂരില്‍ ഉള്‍പ്പെടെ നിരവധി പേരാണ് തണ്ണിമത്തന് കച്ചവടത്തിനായി എത്തിയിരിക്കുന്നത്.
പാതയോരത്തോട് ചേര്‍ന്നാണ് വില്പന. വെള്ളരി വര്‍ഗത്തില്‍പ്പെട്ട തണ്ണിമത്തന്റെ വിലയും വര്‍ധിച്ചിട്ടുണ്ട്.
25മുതല്‍ 40 രൂപ വരെയാണ് ഒരു കിലോയ്ക്ക് ഈടാക്കുന്നത്. ചൂട് കടുക്കുന്നതോടെ തണ്ണിമത്തന് കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. കനത്തചൂടില്‍നിന്ന് രക്ഷനേടാന്‍ പാതയോരങ്ങളില്‍ കരിക്ക്, പനംനൊങ്, പനംകരിക്ക് എന്നിവയും വില്പനയ്ക്കുണ്ട്.
തണ്ണിമത്തന് വില 5 മുതൽ 10 രൂപ വരെ കൂടിയിട്ടുണ്ട്. എന്നാലും ഡിമാൻഡ് കുറയുന്നില്ലന്നാണ് തണ്ണിമത്തൻ വഴിയോര കച്ചവടക്കാരൻ ബഷീർ പറയുന്നുത്. പൈനാപ്പിളും മുന്തിരിയും തണ്ണിമത്തനും കൂടിയുള്ള മിക്സഡ് ജ്യൂസിന് നല്ല സ്വീകാര്യതയാണ് വിപണിയിൽ ലഭിക്കുന്നത്.
50 രൂപ മുതൽ 70 രൂപ വരെയാണ് നിരക്ക്. പേരയ്ക്ക, ഓറഞ്ച് മുതലായ പഴവർഗങ്ങളുടെയും വില്പനയിൽ നല്ല വർധന ഉണ്ടായിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.