പ്രളയ ദുരന്തനിവാരണം: 25ന് തണ്ണീര്‍മുക്കത്ത് മോക്ഡ്രില്‍
1534236
Wednesday, March 19, 2025 12:05 AM IST
ആലപ്പുഴ: പ്രളയസാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, രക്ഷാപ്രവര്‍ത്തനം എന്നിവയെക്കുറിച്ച് അവബോധം നല്‍കാനും നിലവിലെ രക്ഷാദൗത്യ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്താനും പമ്പ നദീതട പദ്ധതിയുടെ ഭാഗമായി 25ന് തണ്ണീര്‍മുക്കം പഞ്ചായത്തില്‍ മോക്ഡ്രില്‍ നടത്തും.
റീ ബില്‍ഡ് കേരള പ്രോഗ്രാം ഫോര്‍ റിസള്‍ട്സ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അഥോറിറ്റികളുടെയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്റെയും (കില) ആഭിമുഖ്യത്തിലാണ് മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.
മണ്ണഞ്ചേരി, മുഹമ്മ, ആര്യാട്, ചേര്‍ത്തല നഗരസഭ, വയലാര്‍, കടക്കരപ്പള്ളി, ചേര്‍ത്തല തെക്ക്, മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക് എന്നീ തദ്ദേശ സ്ഥാപനങ്ങളെയും ജനങ്ങളെയും വിവിധ വകുപ്പുകളെയും ഉള്‍പ്പെടുത്തിയാണ് തണ്ണീര്‍മുക്കത്ത് മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്. വെള്ളപ്പൊക്കമുണ്ടായാല്‍ കൃത്യമായ സന്ദേശം ജനങ്ങളില്‍ എത്തിച്ച് ദുരന്തമുഖത്തുനിന്ന് അവരെ സുരക്ഷിത സ്ഥാനത്തെത്തിക്കുക എന്നതാണ് മോക്ഡ്രില്ലിന്റെ ലക്ഷ്യം. ഇതിന്റെ തയാറെടുപ്പിന്റെ ഭാഗമായ ടേബിള്‍ ടോപ്പ് എക്സര്‍സൈസ് 24ന് തണ്ണീര്‍മുക്കം പഞ്ചായത്തില്‍ നടക്കും.