നെല്ലു സംഭരിക്കാത്ത മില്ലുകളെ കരിമ്പട്ടിയില്പ്പെടുത്തണം: കേരള കോണ്‍ഗ്രസ്
1533628
Sunday, March 16, 2025 11:49 PM IST
ആലപ്പുഴ: കിഴിവ് സമ്പ്രദായം വ്യാപകമാക്കി ലക്ഷങ്ങള്‍ തട്ടിക്കാന്‍ ശ്രമിക്കുന്ന മില്ലുടമകളെയും അവര്‍ക്കു ഒത്താശ ചെയ്തുകൊടുക്കുന്ന ഉദ്യാഗസ്ഥരെയും കരിമ്പട്ടിയില്പ്പെടുത്തണമെന്ന് കേരള കോണ്‍ഗ്രസ്.
പകരം നെല്ല് സംഭരിക്കാന്‍ തയാറുള്ള പുതിയ മില്ലുകാരെ നിശ്ചയിച്ച് നെല്ല് സംഭരണം വേഗത്തിലാക്കണമെന്നും പിആര്‍എസ് നല്കിയാല് ഒരാഴ്ചക്കുള്ളില്‍ പണം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കേരള കോണ്‍ഗ്രസ് കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റി രാമങ്കരിയില്‍ നടത്തിയ പ്രതിഷേധ നില്‍പ്പുസമരം ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ് ഏബ്രഹാം ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആര്. ശ്രീകുമാര്‍ അധ്യക്ഷനായി. സാബു തോട്ടുങ്കല്‍, പ്രകാശ് പനവേലി, ജോസ് കാവനാടന്‍, സണ്ണി തോമസ്, തോമസുകുട്ടി മാത്യു, ഐപ്പ് ചക്കിട്ട, വേണുഗോപാല്‍, ലാല്‍ വയലാര്‍, സിബി കണ്ണോട്ടുത്തറ, ലവലേശ് വിജയന്, ലിസമ്മ സഖറിയ, ബിന്‍സി ഷാബു, ചാക്കോച്ചന് മൈലംന്തറ, സണ്ണി കല്ക്കിശേരി, ബിജു ചെറുകാട്, സോഫിയ തോമസ്, എ.സി. വിജയപ്പന്, ബിജു വീയപുരം, ജോസഫ് കുഞ്ഞ് എട്ടില്‍, തോമസ് ചിറപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.