അസമത്വങ്ങൾക്കെതിരേ പോരാടാൻ കോൺഗ്രസിനേ കഴിയൂ: വി.ഡി. സതീശൻ
1533311
Sunday, March 16, 2025 3:03 AM IST
ചെങ്ങന്നൂർ: രാജ്യത്ത് നിലനിന്നിരുന്ന അസമത്വങ്ങൾക്കും അധർമങ്ങൾക്കുമെതിരേ പോരാടിയ മഹാത്മാഗാന്ധിയെപ്പോലെ ഇന്ന് എല്ലാവരെയും ഉൾക്കൊള്ളുന്നതിനു രാജ്യത്ത് കോൺഗ്രസിന്റെ അവസാന പ്രവർത്തകൻ വരെ പോരാടേണ്ട അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മഹാത്മാഗാന്ധിയുടെ ചെങ്ങന്നൂർ സന്ദർശനത്തിന്റെ നൂറാം വർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി ദർശൻ സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടുവരെ നീളുന്ന 100 ദിന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കെ.ബി. യശോധരൻ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് ആമുഖ പ്രഭാഷണവും വി. സി. കബീർ മാസ്റ്റർ മുഖ്യപ്രഭാഷണവും നടത്തി. പി.എ. അസീസുകഞ്ഞ്, അഡ്വ. ഡി. വിജയകുമാർ, സുജാ ജോൺ, ജോജി ചെറിയാൻ, തോമസ് ടി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.