സിപിഎം വീയപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരേ വനിതാ അംഗത്തിന്റെ പരാതി
1533308
Sunday, March 16, 2025 3:03 AM IST
ഹരിപ്പാട്: സിപിഎം വീയപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സൈമണ്‍ ഏബ്രഹാമിനെതിരേ വനിതാ അംഗത്തിന്റെ പരാതി. പാര്‍ട്ടി പരിപാടികള്‍ക്ക് എത്തുമ്പോള്‍ ലൈംഗികചുവയോടെ സംസാരിക്കുന്നുവെന്നാണ് പരാതി.
ശല്യം സഹിക്കാതായതോടെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയേണ്ടിവന്നു. തനിക്കെതിരേ അപവാദ പ്രചാരണം നടത്തിയെന്നും ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പരാതിയില്‍ പറയുന്നു.
സൈമണ്‍ ഏബ്രഹാമിനെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ സംസ്ഥാന സെക്രട്ടി എം.വി. ഗോവിന്ദനു പരാതി നല്‍കിയിരുന്നു.
പരാതിയില്‍ കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതയോടും ജില്ലാ സെക്രട്ടേറിയറ്റംഗത്തിനോടും അന്വേഷിക്കാന്‍ എം.വി. ഗോവിന്ദന് നിര്‍ദേശം നല്കി. അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പുറത്തുവിട്ടിട്ടില്ല. പരാതിയില്‍ നടപടിയും ഉണ്ടായിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് നീതി കിട്ടാതെ വന്നതോടെ പോലീസിനെ സമീപിക്കാനാണ് പരാതിക്കാരിയുടെ തീരുമാനം.