മാവേലിക്കര ഭദ്രാസന ബൈബിൾ കൺവൻഷൻ ഒരുക്കൾ തുടങ്ങി
1533952
Tuesday, March 18, 2025 12:07 AM IST
മാവേലിക്കര: മാവേലിക്കര ഭദ്രാസനത്തിന്റെ 14-ാമത് ബൈബിൾ കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മാർച്ച് 26 മുതൽ 28 വരെ ആണ് കൺവൻഷൻ. പന്തലിന്റെ കാൽനാട്ടുകർമം മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് നിർവഹിച്ചു. ഭദ്രാസന വികാരി ജനറൽ മോൺ. സ്റ്റീഫൻ കുളത്തുംകരോട്ട്, ഫാ. ഗീവർഗീസ് നെടിയമലയിൽ, ഫാ. സിജോ ജോർജ് തെക്കേവീട്ടിൽ ഫാ. തോമസ്, ഫാ. റോബർട്ട് പാലവിളയിൽ, ഫാ. ജോൺ വൈപ്പിൽ, ഫാ. ഡാനിയേൽ തെക്കേടത്ത് തുടങ്ങിയവർ പങ്കെടുത്തു.