കുടിവെള്ള ക്ഷാമം: പ്രതിഷേധ സമരം ഇന്ന്
1533957
Tuesday, March 18, 2025 12:07 AM IST
എടത്വ: കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നതിനാല്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കുടിവെള്ളവിതരണം അടിയന്തരമായി ആരംഭിക്കണമെന്നും കിഴിവിന്റെ പേരില്‍ മില്ലുടമകള്‍ തുടര്‍ച്ചയായി കര്‍ഷകരെ ദ്രോഹിക്കുന്നതിന് ശാശ്വതപരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10ന് പ്രതിഷേധ സമരം സംഘടിപ്പിക്കും.
കടുത്തവേനലില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. നിലവില്‍ ജല അഥോറിറ്റി മുഖാന്തരം ശുദ്ധജല വിതരണം നടത്തി വന്നിരുന്ന ഇടങ്ങളിലും സ്രോതസുകളിലെ ജല ലഭ്യതക്കുറവും വിതരണ ലൈനിലെ തകരാറുകളും മൂലം കുടിവെള്ള വിതരണം മുടങ്ങുന്ന സാഹചര്യവുമാണ് നിലനില്‍ക്കുന്നത്. നീരേറ്റുപുറം വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് പൂര്‍ണമായും സജ്ജമാക്കണമെന്നും പൊതു മരാമത്ത് റോഡിലൂടെ പുതിയ വലിയ പൈപ്പുകള്‍ സ്ഥാപിക്കുകയും പഞ്ചായത്ത് വഴികളില്‍ ഡിസ്ട്രിബ്യൂഷന്‍ പൈപ്പുകള്‍ സ്ഥാപിച്ചും കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കണമെന്നും വികസന സമിതി ആവശ്യപ്പെട്ടു.
പ്രതിഷേധ യോഗം വൈസ് പ്രസിഡന്റ് ടി.എന്‍. ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. പ്രസിഡന്റ് ഐസക് എഡ്വേര്‍ഡ് ഉദ്ഘാടനം ചെയ്യും. അഡ്വ. ഐസക്ക് രാജു പ്രമേയം അവതരിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി ഡോ. ജോണ്സണ് വി. ഇടിക്കുള, കുഞ്ഞുമോന് പട്ടത്താനം എന്നിവര്‍ അറിയിച്ചു.