യുവാവിന്റെ മൃതദേഹം കണ്ടെത്തി
1533306
Sunday, March 16, 2025 3:03 AM IST
തുറവൂർ: അരൂർ കുമ്പളം പാലത്തിൽനിന്ന് കഴിഞ്ഞദിവസം ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എഴുപുന്ന പഞ്ചായത്ത് 10-ാം വാർഡിൽ ഐവളംതറ സുധാകരന്റെ മകൻ സുജി എന്നു വിളിക്കുന്ന സുധീഷാണ് (30) കായലിൽ വീണ് മരണപ്പെട്ടത്.
അരൂരിലെ അഗ്നിരക്ഷാസേന, കൊച്ചിയിൽനിന്നുള്ള സ്കൂബ സംഘം, അരൂർ പോലീസ് എന്നിവർ ചേർന്നാണ് തെരച്ചിൽ നടത്തിയത്. അവിവാഹിതനാണ്. അമ്മ: ഷീബ, സഹോദരൻ: ഹരിജിത്ത്. സംസ്കാരം നടത്തി. അരൂർ പോലീസ് കേസെടുത്തു.