മരണത്തിരുനാളിനൊരുങ്ങി ചമ്പക്കുളം ബസിലിക്ക
1533950
Tuesday, March 18, 2025 12:07 AM IST
മങ്കൊമ്പ്: ആയിരക്കണക്കിനു തീർഥാടകരെത്തുന്ന ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ നാളെ. ഇന്നു രാവിലെ 5.45ന് സപ്ര, കുരിശിന്റെ വഴി, വിശുദ്ധ കുർബാന, ഫാ. എബിൻ ഈട്ടിക്കൽ, വൈകുന്നേരം 3.45ന് വിശുദ്ധന്റെ തിരുസ്വരൂപം പ്രധാന കവാടത്തിൽ പ്രതിഷ്ഠിക്കും.
വൈകുന്നേരം നാലിന് റംശാ, പ്രസുദേന്തിവാഴ്ച, 4.45ന് തിരുനാൾ കുർബാന, പ്രസംഗം, ആർച്ച്ബിഷപ് എമിര റ്റസ് മാർ ജോസഫ് പെരുന്തോട്ടം, 6.15ന് മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, 6.30ന് പട്ടണപ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ 19ന് രാവിലെ അഞ്ചിന് തമിഴ് വിശുദ്ധ കുർബാന ഫാ. ചാക്കോ ആക്കാത്തറ, 6.15ന് തിരുനാൾ കുർബാന, പ്രസംഗം, ഫാ. ജോമിറ്റ് തുണ്ടുപറമ്പിൽ, 7.45ന് ലത്തീൻ റീത്തിൽ വിശുദ്ധ കുർബാന, ഫാ.ജോയി പുത്തൻവീട്ടിൽ.
9.30ന് തിരുനാൾ കുർബാന ഫാ. ടോണി പുതുവീട്ടിൽക്കളം, തിരുനാൾ സന്ദേശം ഫാ. സോണി മുണ്ടുനടയ്ക്കൽ, 11ന് മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, തിരുനാൾ പ്രദക്ഷിണം-ഫാ. ജേക്കബ് മീനപ്പള്ളി, 12ന് ഊട്ടുനേർച്ച, വൈകുന്നേരം ആറിന് റംശാ, കൊടിയിറക്ക്, 6.45ന് ബൈബിൾ നാടകം.
കായൽപ്പുറം
പള്ളിയിൽ
മങ്കൊമ്പ്: കുട്ടനാട്ടിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തീർഥാടന കേന്ദ്രങ്ങമായ പുളിങ്കുന്ന് കായൽപ്പുറം സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളാഘോഷങ്ങളുടെ ഭാഗമായ ഊട്ടുനേർച്ചയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഇന്നു രാവിലെ 6.15ന് സപ്ര, വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥപ്രാർഥന ഫാ. ജോസ് കോനാട്ട്. പ്രധാന തിരുനാൾ ദിനമായ 19ന് രാവിലെ 6.15ന് സപ്ര, വിശുദ്ധ കുർബാന, 9.30ന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥപ്രാർഥന ഫാ. ജസ്റ്റിൻ കായംകുളത്തുശേരി, ഫാ. ജെന്നി കായംകുളത്തുശേരി, 11ന് ലദീഞ്ഞ്, പ്രദക്ഷിണം, ഫാ. ചാക്കോ ആക്കാത്തറ, നേർച്ചവിതരണം, കുട്ടികൾക്കുള്ള ചോറൂട്ട്.
മുട്ടം ഫൊറോന പള്ളിയിൽ
ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വടക്കേ കപ്പേളയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ ത്തിരുനാൾ നാളെ വിവിധ ചടങ്ങുകളോടെ ആചരിക്കും. ഇന്ന് വൈകിട്ട് അഞ്ചിന് ദിവ്യബലി, കപ്പേളയിലേക്ക് പ്രദക്ഷിണം. നാളെ രാവിലെ 10.30ന് നേർച്ചസദ്യ ആരംഭിക്കും. വികാരി റവ.ഡോ. ആന്റോ ചേരാംതുരുത്തി ആശീർവദിക്കും. വൈകുന്നേരം 4.30ന് തിരുനാൾ ദിവ്യബലി ഫാ. തോമസ് ചില്ലയ്ക്കൽ കാർമികത്വം വഹിക്കും. ഫാ. ജോസഫ് റോജിൻ ചവലേക്കാട്ട് പ്രസംഗിക്കും. തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണം. ഫാ. ബോണി കട്ടയ്ക്കകത്തൂട്ട്, ഫാ. ജോസ് പാലത്തിങ്കൽ എന്നിവർ കാർമികത്വം വഹിക്കും.
പൂച്ചാക്കൽ ടൗൺ
കപ്പേളയിൽ
പൂച്ചാക്കൽ: പൂച്ചാക്കൽ ടൗൺ കപ്പേളയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിന് ഇന്നു കൊടിയേറും. വികാരി ഫാ. ജയിംസ് പുതുശേരി കൊടിയേറ്റ് കർമം നിർവഹിക്കും. തിരുനാൾ ദിനമായ 19ന് വൈകിട്ട് 5ന് ദിവ്യബലി. ഫാ.റോമൽ കണിയാപറമ്പിൽ, ഫാ. സെബിൻ മരയ്ക്കാശേരി തിരുകർമങ്ങൾക്കു നേതൃത്വം നൽകും.
പൊള്ളേത്തൈ പള്ളിയിൽ
പൊള്ളേത്തൈ: പൊള്ളേത്തൈ തിരുക്കുടുംബ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ.ജിബി നൊറോണാ കാർമികത്വം വഹിച്ചു. ഇന്ന് വൈകിട്ട് 6.30ന് നൊവേന, ദിവ്യബലി, ലിറ്റനി. 19ന് രാവിലെ 8.30ന് ദിവ്യബലി-ഫാ. ആൽബിൻ മൈക്കിൾ അറയ്ക്കൽ, പ്രദക്ഷിണം, 10ന് സ്നേഹവിരുന്ന്. 11ന് ഫാ. ക്രിസ്റ്റഫർ എം. അർഥശേരിയുടെ കാർമികത്വത്തിൽ ദിവ്യബലി, വൈകിട്ട് അഞ്ചിന് ദിവ്യബലി.
മരുത്തോർവട്ടം പള്ളിയിൽ
ചേർത്തല: മരുത്തോർവട്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ സമുചിതമായി ആഘോഷിക്കും. 18ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, ലദീഞ്ഞ്. 19ന് രാവിലെ 10ന് തിരുനാൾ കുർബാനയ്ക്ക് ഫാ. ജയിംസ് തെക്കുംചേരിക്കുന്നേൽ കാർമികത്വം വഹിക്കും. തുടർന്ന് കുരിശടി ചുറ്റി പ്രദക്ഷിണം, ഊട്ടുനേർച്ച.