മികച്ച നിക്ഷേപ സമാഹരണം നടത്തിയവരെ ആദരിക്കുന്നു
1533305
Sunday, March 16, 2025 3:03 AM IST
ആലപ്പുഴ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ മികച്ച നിക്ഷേപ സമാഹരണം നടത്തിയ എം പി കെ ബി വൈ, എസ് എ എസ് ഏജന്റുമാരെയും സ്റ്റുഡന്റ്സ് സേവിംഗ് സ്കീമില്‍ മികച്ച നിക്ഷേപ സമാഹരണം നടത്തിയ സ്കൂളിനെയും ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ആദരിക്കുന്നു.
18ന് ചൊവ്വാഴ്ച്ച രാവിലെ 10.30ന് ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങ് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ദേശീയ സമ്പാദ്യ പദ്ധതി ആലപ്പുഴ ജില്ലാ ഡെ. ഡയറക്ടര്‍ കെ.എസ്. പ്രശാന്ത് അധ്യക്ഷത വഹിക്കും.