യാത്രയയപ്പ് സമ്മേളനം നടന്നു
1533307
Sunday, March 16, 2025 3:03 AM IST
എടത്വ: കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് തലവടി ഉപജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യയനവര്‍ഷം സര്‍വീസില്‍നിന്നു വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്കി.
സുദീര്‍ഘകാലം കെഎസ്ടിഎ തലവടി ഉപജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ ഇടപെടല്‍ നടത്തിയ ജോസ് ജെ. വെട്ടിയില്‍, ജോണ്‍ മാര്‍ക്കോസ്, ആലപ്പുഴ ജില്ലയിലെ ഏറ്റവും ജനകീയനായ തലവടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. സന്തോഷ്, ഉപജില്ലയിലെ പ്രധാനാധ്യാപകരായ സിമി തോമസ്, ലളിതാംബിക അന്തര്‍ജനം, അധ്യാപകരായ സി.പി ജയശ്രീ, വി. ബീന, പി.ജെ. മീര എന്നിവരെ ആദരിച്ചു.
കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി സതീഷ് കൃഷ്ണ, ടി.ആര്. കുമാരന്, ജെ. ജയശങ്കര്‍, സുരാജ്, ധന്യ വിക്രമന്, സിനി എം. നായര്‍, ജോമോന് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.