മഹാത്മാഗാന്ധി കുടുംബസംഗമം
1533621
Sunday, March 16, 2025 11:49 PM IST
എടത്വ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എടത്വ മണ്ഡലം ഒന്ന്, ഏഴ് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി കുടുംബ സംഗമം നടന്നു. ഒന്നാം വാര്‍ഡ് മഹാത്മാഗാന്ധി കുടുംബ സംഗമം ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ജെ.റ്റി. റാംസെ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ജോസ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ആന്റണി കണ്ണംകുളം, തോമസ് കാട്ടുങ്കല്‍, എം.വി. തങ്കച്ചന് മാമ്പ്ര എന്നിവര്‍ പ്രസംഗിച്ചു.
ഏഴാം വാര്‍ഡ് സംഗമം ജില്ലാ ജനറല്‍ സെക്രട്ടറി കെ. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ടോം പരുമൂട്ടില് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ജെ.റ്റി. റാംസെ, നിര്‍വാഹ സമിതി അംഗം വി.കെ. സേവ്യര്‍, മണ്ഡലം പ്രസിഡന്റ് ആന്റണി കണ്ണംകുളം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയ്, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മറിയാമ്മ ജോര്‍ജ്, ജോസി പറത്തറ, ഷാജി ആനന്ദാലയം എന്നിവര്‍ പ്രസംഗിച്ചു.