ലത്തീൻ കത്തോലിക്കരുടെ ആശങ്കകൾ പരിഹരിക്കും: മന്ത്രി കെ. രാജൻ
1534237
Wednesday, March 19, 2025 12:05 AM IST
ആലപ്പുഴ: കേരളത്തിലെ 22 ലക്ഷത്തോളം വരുന്ന ലത്തീൻ കത്തോലിക്കരുടെ സമുദായ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് അവർക്കുള്ള ആശങ്ക അടിസ്ഥാനരഹിതമാണെന്നും അതുമായി ബന്ധപ്പെട്ട് മേലധികാരികളുമായി ചർച്ച ചെയ്ത് ആശങ്കകൾ ദുരീകരിക്കുന്നതാണെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.
സമുദായ സർട്ടിഫിക്കറ്റിനുവേണ്ടി ബിഷപ്പുമാർ നൽകിവരുന്ന ശുപാർശയെ സംബന്ധിച്ച് നിയമസഭയിൽ പറഞ്ഞ പരാമർശത്തിൽ ഓൾ ഇന്ത്യാ കാത്തലിക് യൂണിയൻ നൽകിയ കത്തിനാണ് അദ്ദേഹം മറുപടി പറഞ്ഞത്. സംസ്ഥാന ജനറൽ സെക്രട്ടറി ബാബു അത്തിപ്പൊഴിയിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് കുരിശിങ്കൽ, ഇ.ടി. ടൈസൻ മാസ്റ്റർ എംഎൽഎ, ദലീമ ജോജോ എംഎൽഎ, യൂജിൻ മറോലി എന്നിവരാണ് മന്ത്രിയെ കണ്ടത്.