മില്ലുകള്‍ക്കും ഏജന്റുമാര്‍ക്കുമെതിരേ കേസെടുക്കണം: കേരള കോണ്‍ഗ്രസ്-എം
1533310
Sunday, March 16, 2025 3:03 AM IST
എടത്വ: ജില്ലാ കളക്ടറുമായുണ്ടാക്കിയ ധാരണയ്ക്കു വിരുദ്ധമായി അനാവശ്യസമ്മര്‍ദങ്ങള്‍ ഉണ്ടാക്കി നെല്ലുസംഭരണത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന മില്ലുകള്ക്കെതിരെയും കൃഷിക്കാര്‍ക്കെതിരേ ഗുണ്ടകളെ പോലെ പെരുമാറുന്ന ഏജന്റുമാര്‍ക്കെതിരേ യും കേസെടുക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ആവശ്യപ്പെട്ടു.
ഏജന്റുമാര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സര്‍ക്കാര്‍ പരിശോധിച്ചു അംഗീകാരമുള്ള ഈര്‍പ്പം പരിശോധിക്കുന്ന മെഷീനുകളും നല്‍കണം.
വേനല്‍മഴയെ ഭയന്ന് വിഷമിക്കുന്ന കര്‍ഷകരെ കിഴിവിന്റെ പേരിലും മറ്റു അനാവശ്യ തടസവാദങ്ങള്‍ ഉണ്ടാക്കുന്നത് കൊയ്ത്തു സീസണില്‍ സര്‍വസാധാരണമായിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും കര്‍ഷക സംഘടനകളും രംഗത്തിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു. കര്‍ഷകസമ്മേളനം കേരള കോണ്‍ഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോസഫ് കെ. നെല്ലുവേലി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ബിനീഷ് തോമസ് തെക്കേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. തോമസ് കുഞ്ഞച്ചന് മാരാംപറമ്പില്‍, ബേബിച്ചന് കവലയ്ക്കല്‍, ബിജി ജോര്‍ജ് പുല്ലിശേരി, ബൈജു തോമസ് ചേന്നാട്ടുശേരി, ലാലിച്ചന്‍ ജോബ് കൈതപ്പറമ്പില്, അജയ് കുര്യാക്കോസ്, സി.ജെ. ജോസഫ് നടിച്ചിറ, കെ.പി. മംഗളാനന്ദന്‍, ജോസഫ്കുട്ടി നൈനാപറമ്പില്‍, ജോമോന് ജോര്‍ജ് പുന്നശേരി എന്നിവര്‍ പ്രസംഗിച്ചു.