പച്ചക്കറിത്തൈ, കുറ്റിക്കുരുമുളക് വിതരണം
1533618
Sunday, March 16, 2025 11:49 PM IST
ആലപ്പുഴ: നഗരസഭ കൃഷിഭവന് മുഖാന്തരം നടപ്പിലാക്കുന്ന 2024-25 വര്‍ഷത്തെ സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി സൗജന്യ പച്ചക്കറിത്തൈ, പോട്ടിംഗ് മിശ്രിതം നിറച്ച ചെടിച്ചട്ടി, കുറ്റിക്കുരുമുളക് തൈ എന്നിവയുടെ വിതരണോദ്ഘാടനം അമ്പലപ്പുഴ എംഎല്‍എ എച്ച.് സലാം നിര്‍വഹിച്ചു. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു.
വിഷരഹിത പച്ചക്കറികളുടെ സ്വയം പര്യാപ്തതയും അടുക്കളത്തോട്ടം മട്ടുപ്പാവ് കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും വീടുകളിലേക്ക് ഓരോ വാര്‍ഡിലും വാര്‍ഡ് സഭകള്‍ വഴി രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കള്‍ക്കാണ് പച്ചക്കറിതൈ, പോട്ടിംഗ് മിശ്രിതം നിറച്ച ചെടിച്ചട്ടി, കുറ്റികുരുമുളക് തൈ എന്നിവ വിതരണം ചെയ്യുന്നത്.
രജിസ്റ്റര്‍ ചെയ്ത 52 വാര്‍ഡിലുമായി 1248 കുടുംബങ്ങള്‍ക്ക് 10 വീതം ചെടിച്ചട്ടികളും മൂന്നുവീതം കുറ്റി കുരുമുളക് തൈകളും ആവശ്യാനുസരണം പച്ചക്കറിതൈകളുമാണ് വിതരണം നടത്തുന്നത്. പൊതു ഇടങ്ങളില്‍ ഗ്രൂപ്പ് കൃഷിക്ക് ആവശ്യമായ പച്ചക്കറി തൈകളും വിതരണത്തിന് സജ്ജമാണ്. ബയോബിന്‍ ഉപഭോക്താക്കള്‍ക്ക് ജൈവവളം ഉത്പാദനവും അതുവഴി ജൈവകൃഷി എന്ന ഇരട്ട സ്വയം പര്യാപ്തതയാണ് നഗരസഭ ലക്ഷ്യം വക്കുന്നത്. നഗരസഭ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, സ്ഥിരം സമിതി അധ്യക്ഷത വഹിച്ചു.