വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ
1533620
Sunday, March 16, 2025 11:49 PM IST
ചെങ്ങന്നൂര്‍: മുറിയായ്ക്കര സെന്റ് ജോസഫ് ചാപ്പലില്‍ വി. യൗസേ പ്പിതാവിന്റെ മരണത്തിരുനാളിന് ഇന്ന് കൊടിയേറി 19ന് സമാപിക്കും. ഇന്ന് വൈകിട്ട് 5ന് കുരിശിന്റെ വഴി, 5.45ന് വികാരി ഫാ. ജോണ്‍ വിയാനി കൊടിയേറ്റ് കര്‍മം നടത്തും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന-ഫാ. തോമസ് തോപ്പില്‍ ഒസിഡി. ഫാ. മാത്യു മഴുവഞ്ചേരില്‍ വചന പ്രഘോഷണം നടത്തും. വൈകിട്ട് 4.15ന് കുരിശിന്റെ വഴി അഞ്ചിന് വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന തുടര്‍ന്ന് വിശുദ്ധ കുര്‍ബാന-ഫാ. ഫെര്‍ണാസ് ജിതിന് കോട്ടമേട്. വചനപ്രഘോഷണം- ഫാ. ഫിലിപ്പ് കുരിശുമൂട്ടില്‍. 19ന് രാവിലെ 9.15ന് കുരിശിന്റെ വഴി. പത്തിന് വിശുദ്ധ കുര്‍ബാന-ഫാ. ജോസഫ് സിജേഷ് സിഎസ്ജെ. വചനപ്രഘോഷണം ഫാ. മത്തായി മണപ്പറമ്പില്‍. തുടര്‍ന്ന് നൊവേന, ദിവ്യകാരുണ്യ ആശീര്‍വാദം നേര്‍ച്ച സദ്യ വെഞ്ചിരിപ്പ്, കൊടിയി റക്കം.
എടത്വ: ചങ്ങംകരി നടുഭാഗം സെന്റ് ജോസഫ്സ് ചാപ്പലില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിന് ഇന്ന് കൊടിയേറും. 18, 19, 30, 31 തീയതികളിലായി തിരുനാള്‍ നടക്കും. ഇന്ന് വൈകിട്ട് 5ന് കൊടിയേറ്റിന് വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ മുഖ്യകാര്‍മികത്വം വഹിക്കും. 5.15ന് ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, സന്ദേശം, വണക്കമാസ പ്രാര്‍ഥന - ഫാ. ചാക്കോ ഒറ്റാറയ്ക്കല്‍.
നാളെ വൈകിട്ട് 4.30ന് ജപമാല, 5ന് ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, സന്ദേശം, വണക്കമാസ പ്രാര്‍ഥന -ഫാ. റെജി ജോര്‍ജ്. 19 തിരുനാള്‍ ദിനത്തില്‍ രാവിലെ 9.30ന് സപ്രാ, 10ന് ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, സന്ദേശം, വണക്കമാസ പ്രാര്‍ഥന - ഫാ. ജയിംസ് പഴേമഠം, നേര്‍ച്ചഭക്ഷണ വിതരണം, നേര്‍ച്ച സാധനങ്ങളുടെ ലേലം. 30ന് വൈകിട്ട് 4.30ന് ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, സന്ദേശം, വണക്കമാസ പ്രാര്‍ഥന - ഫാ. സ്കറിയ പറപ്പള്ളില്‍, പ്രസുദേന്തി വാഴ്ച. 6 ന് ജപമാല പ്രദക്ഷിണം -ഫാ. ജോസഫ് വേമ്പേനിക്കല്‍, കുട്ടികള്‍ക്ക് ആശീര്‍വാദം. 31ന് വൈകിട്ട് 4.30ന് ജപമാല, 5ന് ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, സന്ദേശം, വണക്കമാസ പ്രാര്‍ഥന-ഫാ. സിറിയക് പഴേമഠം, സ്നേഹവിരുന്ന്, കൊടിയിറക്ക്.