കേരളത്തോടുള്ള അവഗണന: കേന്ദ്രസർക്കാരിനെതിരേ സംസ്ഥാനം പ്രതികരിക്കണം-ടി.ജെ. ആഞ്ചലോസ്
1534234
Wednesday, March 19, 2025 12:05 AM IST
ചേർത്തല: കേന്ദ്രസർക്കാർ കേരളജനതയോട് കാണിക്കുന്ന അവഗണനയ്ക്കെതിരേ പ്രതികരിക്കേണ്ട കാലം കഴിഞ്ഞുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരേ എൽഡിഎഫ് നടത്തിയ ബിഎസ്എൻഎൽ ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. ദുരന്തത്തിനുശേഷം പുനരധിവാസ പാക്കേജിനായി വിദേശ മലയാളികളുടെ സഹകരണത്തോടെ ധനസമാഹരണത്തിന് 14 എംപി മാരെയും ഉൾപ്പെടുത്തി പദ്ധതി തയാറാക്കിയപ്പോൾ കേന്ദ്രസർക്കാർ അത് നിഷേധിച്ചു. കോഴിക്കോട് വിമാനത്താവളവികസനം ഉൾപ്പെടെ പല വികസന പ്രവർത്തനത്തിന് പണം നിഷേധിക്കുന്ന നടപടിയാണ് കേന്ദ്രസർക്കാരിൽനിന്നുണ്ടായതെന്നും ടി.ജെ. ആഞ്ചലോസ് പറഞ്ഞു.
വി.ജി. മോഹനൻ അധ്യക്ഷത വഹിച്ചു. എൻ.എസ്. ശിവപ്രസാദ്, വി.ടി. ജോസഫ്, ബി. സലിം, കെ.ബി. ബിമൽറോയി, ജോമി ചെറിയാൻ, ജി. ശശിധരപ്പണിക്കർ, ഷാജി തണ്ണീർമുക്കം, എൻ.പി. ഷിബു, എം.സി. സിദ്ധാർഥൻ, പ്രദീപ് ഐശ്വര്യ എന്നിവർ പ്രസംഗിച്ചു.