മു​ഹ​മ്മ: മാ​രാ​രി​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലെ പൂ​പ്പാ​ടം കാ​ണാ​ൻ കൃ​ഷിമ​ന്ത്രി പി. ​പ്ര​സാ​ദ് എ​ത്തി. വി​വി​ധ ത​രം ചെ​ണ്ടു​മ​ല്ലി​പ്പു​ക്ക​ളാ​ൽ സ​മൃദ്ധ​മാ​ണ് സ്റ്റേ​ഷ​ൻ പ​രി​സ​രം. മാ​രാ​രി​ക്കു​ളം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എ.​വി.​ ബി​ജു​വി​ന്‍റെ നേ​തൃത്വ​ത്തി​ലാ​ണ് ചെ​ടി​ക​ളു​ടെ പ​രി​പാ​ല​നം. ക​ഞ്ഞി​ക്കു​ഴി​യി​ലെ ക​ർ​ഷ​ക​രാ​യ സു​ജി​ത്തും അ​ജി​ത്തും സാ​നു​വും ഷാ​ജി​യും ഉ​ദ​യ​പ്പ​നും ഒ​പ്പം ചേ​ർ​ന്ന​പ്പോ​ൾ പൂ​കൃ​ഷി​ക്ക് ഇ​മ്പ​മേ​റി.

ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ ക​വ​രു​ക​യാ​ണ് മാ​രാ​രി​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് അ​ഡ്വ.​ എം. സ​ന്തോ​ഷ് കു​മാ​ർ, ക​ർ​ഷ​ക​രാ​യ എ​സ്.​പി.​ സു​ജി​ത്ത്, സാ​നു മോ​ൻ, സി.​ആ​ർ.​ ഷാ​ജി​ ച​ക്ക​നാ​ട്ട്, ജി. ​ഉ​ദ​യ​പ്പ​ൻ എ​ന്നി​വ​രും മ​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

കാ​ക്കി​ക്കു​ള്ളി​ലെ ക​ലാ​കാ​ര​ന്മാരെ​പ്പോ​ലെ ക​ർ​ഷ​ക​രും ഉ​ണ്ടാ​കു​ന്ന​ത് അ​ഭി​മാ​ന​മാ​ണെ​ന്നും പോ​ലീ​സ് സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്നും മ​ന്ത്രി സ​ന്ദ​ർ​ശ​ക ഡ​യ​റി​യി​ൽ കു​റി​ച്ചു. ഫോ​ട്ടോ ഷൂ​ട്ടി​നാ​യി സെ​ൽ​ഫി പോ​യി​ന്‍റ് സ​ജ്ജ​മാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണി​വ​ർ. സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ഓ​ട്ടോ റി​ക്ഷാത്തൊ​ഴി​ലാ​ളി​ക​ളും കൃ​ഷി​ക്ക് സ​ഹാ​യി​ക​ളാ​യി ഒ​പ്പ​മു​ണ്ട്.