വീയപുരത്ത് വീണ്ടും കാട്ടുപന്നി; നാട്ടുകാര്‍ ഭീതിയില്‍
1533953
Tuesday, March 18, 2025 12:07 AM IST
ഹരിപ്പാട്: വീയപുരത്ത് വീണ്ടും കാട്ടുപന്നി. നാട്ടുകാര്‍ ഭീതിയില്‍. മേല്പാടത്ത് പാടശേഖരത്തിലാണ് കഴിഞ്ഞ ദിവസം കാട്ടുപന്നിയെ കണ്ടത്. ആള്ക്കാര് ബഹളംവച്ച് അടുത്തുകൂടിയതോടെ കാട്ടിലൊളിച്ചു.കഴിഞ്ഞമാസം വീയപുരത്തെ പായിപ്പാട്ട് കാട്ടുപന്നിയെ വെടിവച്ചുകൊന്നിരുന്നു.
കഴിഞ്ഞ ആഴ്ചയില്‍ കരുവാറ്റ കൽപ്പകവാടിക്കു സമീപം കെഎസ്ആർടിസി ജീവനക്കാരനായ ഗിരി ഗോപിനാഥന്റെ വീട്ടിൽ കാട്ടുപന്നിയെ കണ്ടിരുന്നു. വീടിനു സമീപം ചില ദിവസങ്ങളിൽ കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും വീട്ടിൽ പശു ഉള്ളതിനാൽ അതിന്റെ കിടാവാണെന്നാണ് കരുതിയത്. പിന്നീട് സംശയം തോന്നിയതിനെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാട്ടുപന്നിയാണെന്ന് തിരിച്ചറിഞ്ഞ ത്. പള്ളിപ്പാട്ടും കരുവാറ്റയിലും കാട്ടുപന്നികള്‍ ഒറ്റയ്ക്കും കൂട്ടമായും എത്തി കൃഷിനാശം വരുത്തിയതായി കര്‍ഷകര്‍ പറയുന്നു.