സൂര്യാതപമേറ്റ് വയോധികയുടെ കൈയിൽ പൊള്ളൽ
1533312
Sunday, March 16, 2025 3:03 AM IST
അമ്പലപ്പുഴ: സൂര്യാതപമേറ്റ് വയോധികയുടെ കൈയിൽ പൊള്ളൽ. നീർക്കുന്നം കാട്ടുങ്കൽചിറ അസുമാബീവിക്കാണ് (75) പരിക്കുപറ്റിയത്.
ഇന്നലെ ഉച്ചയോടെ വീട്ടിൽനിന്നു പുറത്തിറങ്ങി ഉള്ളിലേക്ക് കയറിയതിനുശേഷമാണ് കൈക്ക് നീറ്റൽ അനുഭവപ്പെട്ടത്. പരിശോധിച്ചപ്പോഴാണ് സൂര്യാതപമേറ്റതായി ശ്രദ്ധയിൽപ്പെട്ടത്.