മംമ്താ മോഹന്‍ദാസിന് സ്നേഹസ്പർശം പുരസ്കാരം
1533616
Sunday, March 16, 2025 11:49 PM IST
മാന്നാര്‍: പരുമല സെന്റ് ഗ്രിഗോറിയസ് ഇന്റര്‍നാഷണല്‍ കാന്‍സര്‍ സെന്ററിന്റെ സ്നേഹസ്പര്‍ശം പുരസ്കാരം കാന്‍സറിനെതിരായ പോരാട്ടത്തില്‍ അചഞ്ചലമായ മനോവീര്യവും ശക്തിയും പ്രകടിപ്പിച്ച പ്രശസ്ത സിനിമാ താരം മംമ്താ മോഹന്‍ദാസിന് സമ്മാനിച്ചു. ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പുരസ്കാരം സമ്മാനിച്ചു. അന്താരാഷ്ട്ര കോണ്‍ഫറന്‍സിയ ഓന്‍കോ ഇന്‍സൈറ്റ് വേദിയിലാണ് പുരസ്കാരം സമ്മാനിച്ചത്.
പ്രമോദ് നാരായണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആശുപത്രി സിഇഒ ഫാ. എം.സി. പൗലോസ്, കാന്‍സര്‍ ചികില്‍സാരംഗത്തെ വിദഗ്ധ ഡോക്ടര്‍മാരായ പി. ഗംഗാധരന്, സുബ്രഹ്മണ്യ അയ്യര്‍, മോനി ഏബ്രഹാം കുര്യാക്കോസ്, ശ്രീജിത് ജി. നായര്‍, പരുമല ആശുപത്രിയിലെ കാന്‍സര്‍ രോഗ വിഭാഗം ഡോക്ടര്‍മാരായ മാത്യു ജോസ്, ആന്റോ ബേബി, ഫാ. ബിജു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.