സ്കൂൾ വാർഷികാഘോഷം
1534235
Wednesday, March 19, 2025 12:05 AM IST
മാന്നാർ: കുട്ടമ്പേരൂർ ഊട്ടുപറമ്പ് എംഎസ്സി എൽപി സ്കൂളിന്റെ 147-ാം വാർഷികാഘോഷം സ്കൂൾ മാനേജർ ഫാ. ജോർജ് കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.എസ്. ചന്ദ്രലേഖ അധ്യക്ഷയായിരുന്നു. കാർത്തികപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ വി. അരുൺകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ബി.എ. അനീസ്, പൂർവ വിദ്യാർഥി ഫാ. മാത്യൂസ് മാത്തുണ്ണി, മുൻ ഹെഡ്മിസ്ട്രസ് വി.എസ്. ജസി, മറിയാമ്മ സി. കുര്യൻ, കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലർ പ്രജിത, യോഗ ഇൻസ്ട്രക്ടർ ഡോ. സുധപ്രിയ, മഹാത്മജി സ്മാരക വായനശാലാ പ്രസിഡന്റ് പി.എൻ. ശെൽവരാജൻ, ഹെഡ്മിസ്ട്രസ് ടി.ജെ. അൽഫോൻസ, അധ്യാപിക സോണിയ പി. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.