കഞ്ചാവുമായി ആസാം സ്വദേശി പിടിയില്‍
1534239
Wednesday, March 19, 2025 12:05 AM IST
ചേര്‍ത്തല: എക്സൈസ് ചേര്‍ത്തല റേഞ്ച് അധികൃതര്‍ തൈക്കാട്ടുശേരി, പള്ളിപ്പുറം മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 45 ഗ്രാം കഞ്ചാവുമായി ആസാം സ്വദേശി പിടിയിലായി. ആസാം ബാസ്ക ജില്ലയില്‍ ഗോരെസ്വര് താലൂക്കില്‍ പ്രാഞ്ചല്‍ ദാസി(22)നെയാണ് അറസ്റ്റ് ചെയ്തത്.
പള്ളിപ്പുറത്തെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ പ്രാഞ്ചല്‍ ദാസിന്റെ കൈവശമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. എക്സൈസ് ചേര്‍ത്തല റേഞ്ച് ഇന്‍സ്പെക്ടര്‍ പി.എം. സുമേഷിന്റെ നേതൃത്വത്തിലുള്ള പരിശോധനാ സംഘത്തില്‍ അസി. ഇന്‍സ്പെക്ടര്‍ പി.ബിനേഷ്, അസി. ഇന്‍സ്പെക്ടര്‍ ഗ്രേഡുമാരായ കെ.പി. സുരേഷ്, ജി.മനോജ് കുമാര്‍, ജി.മണികണ്ഠന് തുടങ്ങിയവരുണ്ടായിരുന്നു.