സ്വാതന്ത്ര്യസമര സേനാനി മാധവ കാരണവരെ ആദരിച്ചു
1532955
Saturday, March 15, 2025 12:01 AM IST
മാന്നാർ: 101 വയസ് പിന്നിട്ട സ്വാതന്ത്ര്യ സമര സേനാനി കുട്ടംപേരൂർ കളീയ്ക്കൽ കിഴക്കേതിൽ മാധവ കാരണവർക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദരവ്. 12-ാം വയസിൽ സ്വാതന്ത്ര്യ സമരങ്ങളിൽ ആകൃഷ്ടനായി കുടിലിൽ ജോർജിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ മിൽസ് മൈതാനത്ത് നടന്ന സമരത്തിൽ ഉൾപ്പെടെ പങ്കെടുത്ത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി നിരവധി പോരാട്ടങ്ങൾ നടത്തിയ മാധവകാരണവരെ അദ്ദേഹത്തിന്റെ വസതിയിൽ നടന്ന സമ്മേളനത്തിലാണ് ആദരിച്ചത്.
കെപിസിസി അംഗം മാന്നാർ അബ്ദുൽ ലത്തീഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിനോദ് വി.ജോൺ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സണ്ണി കോവിലകം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം, മണ്ഡലം പ്രസിഡന്റ് മധു പുഴയോരം തുടങ്ങിയവർ പ്രസംഗിച്ചു.