ക്ലീൻ ഹരിപ്പാട്, സേഫ് ഹരിപ്പാട് കാമ്പയിനുമായി രമേശ് ചെന്നിത്തല
1533293
Sunday, March 16, 2025 3:02 AM IST
ഹരിപ്പാട്: പ്രൗഡ് കേരള മൂവ്മെന്റിന്റെ ഭാഗമായി ഹരിപ്പാട് മണ്ഡലത്തിൽ ലഹരിക്കെതിരേ ക്ലീൻ ഹരിപ്പാട് സേഫ് ഹരിപ്പാട് എന്ന പദ്ധതി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ തുടക്കംകുറിക്കുന്നു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആരംഭിക്കുന്ന കാമ്പയിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9ന് എംഎൽഎ ക്യാമ്പ് ഓഫീസിൽ രമേശ് ചെന്നിത്തല നിർവഹിക്കും.
കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടൻ, ഹരിപ്പാട് നിയോജകമണ്ഡലത്തിൽപ്പെടുന്ന പോലീസ് സ്റ്റേഷനുകളി ലെ സിഐമാർ, എക്സൈസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.