നെൽക്കർഷക അവഗണനയ്ക്കെതിരേ കത്തോലിക്കാ കോൺഗ്രസിന്റെ പ്രതിഷേധ സായാഹ്ന സദസ് ഇന്ന്
1532954
Saturday, March 15, 2025 12:01 AM IST
ചങ്ങനാശേരി: നെൽക്കർഷക മേഖലയിൽ നിലനിൽക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോൺഗ്രസിന്റെയും ക്രിസ് ഇൻഫാമിന്റെയും നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ സായാഹ്ന സദസ് നടക്കും. ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി 7.30 വരെ രാമങ്കരി കവലയിൽ നടക്കുന്ന നെൽക്കർഷക പ്രതിഷേധ സായാഹ്ന സദസ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. കത്തോലിക്കാ കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും.
വികാരി ജനറാൾ മോൺ. ആന്റണി എത്തക്കാട്ട്, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ, കത്തോലിക്ക കോൺഗ്രസ് അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ക്രിസ് ഇൻഫാം ഡയറക്ടർമാരായ ഫാ. തോമസ് താന്നിയത്ത്, ഫാ. സോണി പള്ളിച്ചിറ, കത്തോലിക്കാ കോൺഗ്രസ് അതിരൂപത ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്, ഓഫീസ് ചാർജ് സെക്രട്ടറി ജിനോ ജോസഫ്, കൺവീനർമാരായ ചാക്കപ്പൻ ആന്റണി ജോസി ഡൊമനിക് എന്നിവർ പ്രസംഗിക്കും.